ഇന്ധന വിലയില്‍ ഇന്നും വര്‍ധന. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത്.

തലസ്ഥാന ജില്ലയില്‍ പെട്രോള്‍ വില 104 കടന്നു. ഒരു ലിറ്ററിന് 104 രൂപ 13 പൈസയാണ് ഇന്നത്തെ നിരക്ക്. ഡീസലിന് 95 രൂപ 35 പൈസയും. കൊച്ചിയില്‍ പെട്രോളിന് 102 രൂപ ഏഴ് പൈസയും ഡീസലിന് 95 രൂപ എട്ട് പൈസയുമാണ്.
കോഴിക്കോട് പെട്രോളിന് 102 രൂപ 34 പൈസയും ഡീസലിന് 95 രൂപ 35 പൈസയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *