ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 26,727 പേര്‍ക്ക് കോവിഡ് ബാധിച്ചു.
277 മരണമാണ് രാജ്യത്ത് ഇന്നലെ കോവിഡ് മൂലം സംഭവിച്ചത്. ആകെ കോവിഡ് മരണ സംഖ്യ 4.48 ലക്ഷമായി ഉയര്‍ന്നു.28,246 നെഗറ്റീവ് കേസുകളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.86 ശതമാനമായി വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. 2.75 ലക്ഷം സജീവ കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. 3.37 കോടി പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 3.30 കോടിയാളുകള്‍ രോഗമുക്തി നേടുകയും ചെയ്തു.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വ്യാഴാഴ്ച 64 ലക്ഷം ഡോസ് വാക്സിന്‍ വിതരണം ചെയ്തു. ഇതുവരെ 89 കോടി പേര്‍ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *