ഇന്ത്യയെ തകർക്കുന്ന കേന്ദ്രത്തിനെതിരെ പോരാടാനാണ് കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചതെന്ന് കനയ്യ കുമാർ. ഇന്ത്യയെ രക്ഷിക്കാൻ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തണം. ഡി രാജയുടെ പ്രതികരണം സ്വാഭാവികമാണെന്നും പാർട്ടി വിട്ടാൽ നേതാക്കൾ കുറ്റപ്പെടുത്തുമെന്നും കനയ്യ കുമാർ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു .അതെ സമയം ബി ജെ പിക്കെതിരായ പോരാട്ടത്തിൽ ഇപ്പോഴും ഇടതുപക്ഷത്തോടൊപ്പം തന്നെയാണെന്നും കനയ്യ കുമാർ പറഞ്ഞു .

അതെ സമയം പാർട്ടി വിട്ടതിന് പിന്നാലെ താൻ എന്തുകൊണ്ടാണ് കോൺഗ്രസിലേക്ക് എത്തിയതെന്നും കനയ്യ കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് രക്ഷപ്പെട്ടില്ലെങ്കിൽ രാജ്യം രക്ഷപ്പെടില്ലെന്നും അതുകൊണ്ടാണ് താൻ കോൺഗ്രസിലേക്ക് എത്തിയതെന്നും കനയ്യ കുമാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *