കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്. പത്രികകൾ വൈകിട്ടോടെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി അംഗീകരിക്കപ്പെട്ട പത്രികകൾ ഏതെന്ന് വ്യക്തമാക്കും.മല്ലികാർജുൻ ഖാർഗെ, ശശി തരൂർ , കെ എൻ ത്രിപാഠി എന്നിവരാണ് നിലവിൽ പത്രിക സമർപ്പിച്ചിട്ടുള്ളത്. ഖാർഗെ പതിനാലും തരൂർ അഞ്ചും പത്രികകളാണ് സമർപ്പിച്ചത്.

ഇന്ന് മഹാരാഷ്ട്രയിലെ ദീക്ഷഭൂമി സ്മാരകത്തിൽ സന്ദർശനം നടത്തുന്ന ശശി തരൂർ തെരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കും.കേരളത്തില്‍നിന്ന് 303 പേര്‍ക്കാണ് വോട്ടവകാശം. കേരളത്തില്‍നിന്നുള്ളവരുടെ ഒപ്പുകൂടി ചേര്‍ത്താണ് തരൂര്‍ പത്രിക നല്‍കിയത്. എന്നാല്‍, തരൂരിന് ഔദ്യോഗികസ്ഥാനാര്‍ഥിയുടെ പരിവേഷമില്ലാത്തതിനാല്‍ സംഘടിത പിന്തുണ ലഭിക്കുന്ന സാഹചര്യമില്ല. തരൂര്‍ സ്വന്തംനിലയ്ക്ക് വോട്ടുകള്‍ തേടേണ്ടിവരും.

വിപരീതസാഹചര്യത്തില്‍ തരൂര്‍ എന്തിന് മത്സരിക്കുന്നെന്ന ചോദ്യം ഉയരുന്നുണ്ട്. പുതുതലമുറയില്‍ താന്‍ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടിന് പിന്തുണ ലഭിക്കുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം. പ്രകടനപത്രികവരെ ഇറക്കിയാണ് തരൂരിന്റെ മത്സരം. അന്താരാഷ്ട്രതലത്തിലുള്ള തന്റെ അനുഭവപരിചയവും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *