ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹല്‍ പണികഴിപ്പിച്ചത് ഷാജഹാനാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് കാണിച്ച് സുപ്രീം കോടതിയിൽ ഹർജി. ഇതിന്റെ യഥാര്‍ഥചരിത്രം പുറത്തുകൊണ്ടുവരണമെന്ന് ആവിശ്യപ്പെട്ട് ഡോ. രജനീഷ് സിങ്ങാണ് സുപ്രീംകോടതിയെ സമീപിച്ചത്.യഥാര്‍ഥചരിത്രം കണ്ടെത്താന്‍ വസ്തുതാന്വേഷണ സമിതിയുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ ഭാര്യ മുംതാസിനായി 1631 മുതല്‍ 22 വര്‍ഷമെടുത്ത് പണികഴിപ്പിച്ചതാണ് താജ് മഹലെന്നാണ് പറയുന്നതെങ്കിലും അതിന് ശാസ്ത്രീയ തെളിവില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.ഷാജഹാനാണ് താജ്മഹൽ നിർമിച്ചതെന്ന് തെളിയിക്കുന്ന രേഖകൾ ഒന്നും ലഭ്യമല്ലെന്ന് എൻസിഇആർടി തനിക്ക് വിവരാവകാശ ചോദ്യത്തിന് മറുപടി നൽകിയതായും ഇയാൾ ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *