ടെലികോം രംഗത്തെ 5 ജിയുടെ കടന്നുവരവിലൂടെ ലോകത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേന്ദ്രമായി രാജ്യം മാറുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി.അടുത്തവർഷം ഡിസംബറോടു കൂടി രാജ്യത്തിന്റെ മുക്കിലും മൂലയിലും ജിയോയുടെ 5 ജി സേവനങ്ങൾ ലഭ്യമാക്കും. രാജ്യത്തെ നയിക്കാൻ ടെലികോം മേഖല തയ്യാറാണ്. ഉന്നതവിദ്യാഭ്യാസം,ആരോഗ്യരംഗം, ഗ്രാമ-നഗര വ്യത്യാസങ്ങളെ മറികടക്കൽ,നിർമാണ രംഗം, ഇന്റലിജൻസ് ക്യാപിറ്റൽ എന്നീ അഞ്ച് മേഖലകളെ ലക്ഷ്യം വയ്ക്കുന്നതായി മുകേഷ് അംബാനി പറഞ്ഞു.

21-ാം നൂറ്റാണ്ടിൻറെ സാങ്കേതിക വിദ്യകളിൽ പ്രധാനപ്പെട്ട ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടിക്സ്, ഇൻറർനെറ്റ് ഓഫ് തിങ്സ്, മെറ്റാവേഴ്സ് , ബ്ലോക്ക് ചെയിൻ എന്നിവയുടെ വളർച്ചയ്ക്ക് 5ജി സേവനം പ്രയോജനപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *