കുന്ദമംഗലം :ഹെവെൻസ് പ്രീ സ്കൂൾ കുന്ദമംഗലം ആർട്സ് ഫെസ്റ്റ് രണ്ട് ദിവസങ്ങളിലായി നടന്നു. സീനിയർ ജേർണലിസ്റ്റ് എം. സിബ്ഗത്തുള്ള പരിപാടി ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് മുഹമ്മദ് ഡാനിഷ് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ജസീന മുനീർ സ്വാഗതം പറഞ്ഞു. ഉബൈദ് കുന്നകാവ് കാസിം പടനിലം എന്നിവർ ആശംസകൾ അറിയിച്ചു.കുട്ടികളുടെ വിവിധങ്ങളായ കലാ പരിപാടികൾ അരങ്ങേറി. മാക്കൂട്ടം ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ട്രസ്റ്റ് സെക്രട്ടറി അലി ആനപ്പാറ കുട്ടികൾക്ക് സമ്മാനങ്ങൾ കൈമാറി. വൈസ് പ്രിൻസിപ്പൽ നാജിയ. വി. നന്ദി പറഞ്ഞു.

