മാമി തിരോധാനകേസിൽ ശക്തമായ നിലപാട് എടുത്ത് മന്നോട്ട് പോകുമെന്ന് പിവിഅൻവർ . ജനങ്ങൾ പോരാട്ടത്തിന് ഇറങ്ങിയില്ലെങ്കിൽ ഒരു ഫയലും നല്ല ഉദ്യോഗസ്ഥരുടെ അടുത്ത് എത്തില്ല. പൊലീസിലെ നല്ല ഒരു വിഭാഗത്തിനെ ഷണ്ഢീകരിച്ചിരിക്കുകയാണെന്നും പിവിഅൻവർ എം എൽ എ. മുഹമ്മദ്ആട്ടൂർ (മാമി) തിരോധാന ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മുതലക്കുളത്ത് നടന്ന വിശദീകരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പറഞ്ഞാൽ എന്റെ മുട്ടുകാൽ വിറയ്ക്കും എന്ന് പറഞ്ഞവർക്ക് തെറ്റി, എനിക്കൊരു ബാപ്പയുണ്ടെന്നും അൻവർ പറഞ്ഞു. നമ്മളെ രക്ഷിക്കും എന്ന് കരുതുന്നവർ വീടിനകത്ത് ഒരു പൊട്ടക്കിണർ കുഴിച്ചാൽ ആരും വീണു പോകും. അതാണ് ഇപ്പോൾ സംഭവിക്കുന്നത്.
മാമി കേസിന് തുമ്പ് ഉണ്ടാവുന്ന അവസ്ഥ ഉണ്ടായപ്പോൾ അന്വേഷണ സംഘത്തെ മാറ്റി. നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണം കൊണ്ട് ഒരു ചുക്കും നടക്കില്ല . എ.ഡി.ജി.പി.അജിത് കുമാറിന് മുകളിൽ ഒരു പരുന്തും പറക്കില്ല . ഒരു ക്രിമിനലിനെ കെട്ടി പിടിച്ച് ഇരിക്കയാണ് മുഖ്യമന്ത്രി .
മാമിയ്ക്ക് സംഭവിച്ചത് ആർക്കും സംഭവിക്കാം. നമ്മുടെ നാട് വലിയ പ്രതിസന്ധിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു . പൊലീസിൽ ക്രിമിനൽ വത്കരണമാണിപ്പോൾ. നാട്ടിൽ അതിന്റെ പ്രത്യാഘാതം ഉണ്ടാവും എന്നതിനാലാണ് ഈ റോൾ ഏറ്റെടുത്തത്. ഈ നാട്ടിൽ ജീവിക്കാൻ കഴിയും എന്ന് ആരും പ്രതീക്ഷിക്കരുത്. എം.ഡി.എം.എ കടത്തുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത് പൊലീസ് സംഘമാണെന്നും അൻവർ ആരോപിച്ചു. സുജിത് ദാസിന് കേസിൽ കുടുക്കാൻ ആളെ വേണം . 100 ൽ അധികം ചെറുപ്പക്കാർ എം.ഡി.എം.എ കള്ള ക്കേസിൽ പെട്ടു. മുഖ്യമന്ത്രി ഹിന്ദുവിന് കൊടുത്ത അഭിമുഖത്തിൽ സ്വർണ്ണ കടത്ത് കേസ് ഒരു സമുദായത്തിൽ അടിച്ചേൽപിക്കുന്നു. ഈ പോക്ക് ശരിയല്ല .
പി.വി അൻവർ ആണ് കള്ളക്കടത്തിന് പിന്നിൽ എന്ന് മുഖ്യമന്ത്രിയും പാർട്ടിനേതാക്കളും കേരളത്തിൽ മുഴുവൻ പാടി നടന്നിട്ട് കാര്യം ഇല്ല . പൊലിസിന്റെ ക്രിമിനൽ വത്കരണത്തിന്റെ ഭാഗമായി ഇടത് മുന്നണിയേയും സി.പി.എമ്മിനേയും ജനം വെറുക്കുകയാണ്.
താൻ രേഖാ മൂലം നൽകിയ പരാതികളിൽ അന്വേഷണം സത്യ സന്ധമായി നടക്കുന്നില്ല. തന്നെ ഒന്ന് സന്തോഷിപ്പിക്കാൻ നടത്തിയ നീക്കം ആണ് സുജിത് ദാസിന് എതിരായ നടപടി . എന്നാൽ തന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചവരുടെ കണക്ക് കൂട്ടലുകൾ തെറ്റി. ഞാൻ പല തെളിവുകളും തുറന്ന് കാണിച്ചു.
പാനൂരിൽ 17വയസുള്ള ആഷിറിന്റെ മരണവും ദുരൂഹമാണ്. മയക്കുമരുന്ന് സംഘമാണ് അതിനും പിന്നിൽ. ആസൂത്രിതമായൊരു കൊലപാതകം. അതിന്റെ ചുരുളും അഴിയേണ്ടതുണ്ടെന്ന് അൻവർ പറഞ്ഞു. ആർ.എസ്.എസുമായി ചേർന്ന് ഒരു സമൂഹത്തെ അപരവത്കരിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ഏകസിവിൽകോഡിലുള്ള അദ്ദേഹത്തിന്റെ നിലപാടുപേലും സംശയിക്കേണ്ടിയിരിക്കുന്നെന്നും അൻവർ പറഞ്ഞു. ചടങ്ങിൽ അഡ്വ.പി.രാജേഷ്കുമാർ അധ്യക്ഷനായിരുന്നു. ആക്ഷൻ കമ്മറ്റി ചെയർമാൻ അസ് ലം ബക്കർ മാമി തിരോധാനം സംബന്ധിച്ച കേസിന്റെ അവസ്ഥകൾ വിശദീകരിച്ചു.