കോഴിക്കോട് പയ്യാനക്കലിൽ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. മോഷ്ടിച്ച കാറിലാണ് പത്ത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നത്. പ്രതിയെ നാട്ടുകാർ പിടികൂടി. കാസർകോട് സ്വദേശി സിനാൻ അലി യൂസുഫ്(33)ആണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ ടാക്‌സി സ്റ്റാൻഡിൽ നിന്ന് പ്രതി കാർ മോഷ്ടിച്ചത്. മദ്രസ വിട്ടുവരികയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
