നിലമ്പൂര്‍: വിദ്യാഭ്യാസ രംഗത്ത് ഓര്‍ത്തഡോക്‌സ് സഭയുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതിരുന്ന 1957ല്‍ ചുങ്കത്തറയില്‍ എം.പി.എം ഹൈസ്‌ക്കൂള്‍ തുടങ്ങിയ സഭയുടെ ദീര്‍ഘവീക്ഷണമുള്ള കാഴ്ചപ്പാടാണ് തലമുറകള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന് നല്‍കിയതെന്നും വ്യക്തമാക്കി. ചുങ്കത്തറ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം (ഒ.സി.വൈ.എം) മലബാര്‍ ഭദ്രാസനത്തിന്റെ വാര്‍ഷിക ക്യാമ്പ് യൂത്ത് റിട്രീറ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു.
മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ സന്ദേശം നല്‍കി. ഒ.സി.വൈ.എം മലബാര്‍ ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ. എന്‍.എം ജോര്‍ജ് ആധ്യക്ഷം വഹിച്ചു. റവ. ഫാ. തോമസ് ജോസഫ്, റവ. ഫാ. ബോബി പീറ്റര്‍, റവ. ഫാ. മാത്യൂസ് വട്ടിയാനിക്കല്‍, റവ. ഫാ. ഷാബിന്‍ രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്യാമ്പ് ഇന്ന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *