കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ഭിന്നശേഷിക്കാരായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്ക് സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു.

കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ (ജൂബിലി ഹാൾ) നടന്ന ചടങ്ങിൽ ജില്ലാ ഭാഗ്യക്കുറി ഓഫീസർ ലതീഷ് എൻ ഹെസക്കിയേൽ അധ്യക്ഷനായി. ക്ഷേമനിധി ബോർഡ് മെമ്പർ പി ആർ ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി.

കോർപ്പറേഷൻ കൗൺസിലർ വി കെ മോഹൻദാസ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ വി.പി റിജുല, ട്രേഡ് യൂണിയൻ പ്രതിനിധികളായ സി.സി രതീഷ്, എം സി തോമസ്, പി എം ജമാൽ, കെ കെ പ്രേമൻ, വി.വി.എസ് നൂറുദ്ദീൻ, കെ.എൻ.എ അമീർ, ടി.ആർ വിനയകൃഷ്ണൻ, രാജൻ പരുത്തിപ്പറ്റ, ടി.എസ്. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *