ചെടിച്ചട്ടി ഓർഡറിന് കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന കളിമൺ നിർമാണ വിപണനക്ഷേമ വികസന കോർപറേഷൻ ചെയർമാൻ അറസ്റ്റിൽ. കെഎൻ കുട്ടമണിയാണ് തൃശ്ശൂർ വിജിലൻസിന്റെ പിടിയിലായത്. 10,000 രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. 

സിഐടിയു സംസ്ഥാന കമ്മിറ്റി അംഗമാണ് കുട്ടമണി. വളാഞ്ചേരി കൃഷിഭവന് കീഴിൽ വിതരണം ചെയ്യാനായി ഓർഡർ ചെയ്ത 5372 ചെടിച്ചട്ടികളിൽ ഒരു ചട്ടിക്ക് 3 രൂപ വീതം നിർമാണ യൂണിറ്റ് ഉടമയോട് കമ്മീഷൻ ആവശ്യപ്പെടുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *