അതിദാരിദ്ര്യ മുക്ത കേരളമെന്ന പ്രഖ്യാപനത്തില്‍ കേരളത്തിൻ്റേത് ചരിത്ര നേട്ടമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. കേരളം രാജ്യത്തെ ആദ്യ അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന ചരിത്രമാണ് കുറിച്ചത്. രണ്ടാം പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കി. ഇത് കൂട്ടായ പ്രവര്‍ത്തനത്തിൻ്റെ ഫലമാണ്. രാഷ്ട്രീയ വേര്‍തിരിവുകള്‍ ഉണ്ടെങ്കിലും കേരളം ഒറ്റക്കെട്ടെന്നും എം എ ബേബി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *