മലപ്പുറം: പൊന്നാനിയിൽ എംഡിഎംഎ മൊത്ത വിതരണക്കാരൻ പോലീസിൻ്റെ പിടിയിലായി. ചാവക്കാട് സ്വദേശി ഷാമിൽ ആണ് പിടിയിലായത്. കോഴിക്കടയുടെ മറവിൽ എംഡിഎംഎ വിൽപന നടത്തിയ കേസിൽ നേരത്തെ പിടിയിലായ പൊന്നാനിയിലെ ഫൈസലിന് മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നത് ഷാമിലായിരുന്നു. തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ എംഡിഎംഎ മാഫിയാ സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം ഷാമിൽ നേരത്തെ നാല് തവണ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ ശേഷവും ഇയാൾ വിൽപ്പന തുടർന്നു. മലപ്പുറം എസ് പി ആർ വിശ്വനാഥിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലേക്ക് അയച്ചു. പൊന്നാനി മേഖലയിൽ പരിശോധന കർശനമാക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *