പ്രക്ഷോഭങ്ങൾക്കിടയിൽ മരിച്ച കർഷകരുടെ കൃത്യമായ കണക്കില്ലെന്നും അതിനാൽ അവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകേണ്ട പ്രശ്‌നം ഉദിക്കുന്നില്ലെന്നും കേന്ദ്രസർക്കാർ.ലോക്സഭയിൽ പ്രതിപക്ഷ ചോദ്യത്തിന് മറുപടി നൽകവേ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ഇക്കാര്യം വ്യക്തമാക്കിയത്. മതിയായ രേഖകൾ ലഭ്യമല്ലാത്തതിനാൽ പ്രതിപക്ഷ ചോദ്യത്തിന് പ്രസക്തിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയംകര്‍ഷകര്‍ ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങള്‍ കൂടി നിയമങ്ങള്‍ പിന്‍വലിച്ചതിനൊപ്പം അംഗീകരിക്കുന്നത് വരെ സമരം തുടരണമെന്ന നിലപാടിലാണ് ഭാരതീയ കിസാന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍. മിനിമം താങ്ങുവില ഉള്‍പ്പെടെ കര്‍ഷകരുടെ മറ്റ് വിഷയങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒരു സമിതിയെ നിയോഗിക്കുമെന്നും ഈ സമിതിയിലേക്ക് കര്‍ഷകരുടെ ഭാഗത്ത് നിന്ന് അഞ്ച് അംഗങ്ങളെ തീരുമാനിക്കാനും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇക്കാര്യത്തിലും ഇന്ന് കോര്‍ കമ്മിറ്റിയില്‍ തീരുമാനമെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *