ഡല്‍ഹിയില്‍ പെട്രോള്‍ നികുതി വാറ്റ് നിരക്ക് 30 ശതമാനത്തില്‍നിന്ന് 19.40 ശതമാനം ആക്കി കുറച്ചു. ഇതോടെ പെട്രോള്‍ വിലയില്‍ എട്ടു രൂപ കുറവു വന്നു. പുതിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.
നിലവില്‍ ഡല്‍ഹിയിലെ പെട്രോള്‍ വില 103.97 രൂപയാണ്. ഡീസലിന് ഒരു ലിറ്ററിന് 109.98 രൂപയും
ദീപാവലിക്കു മുന്നോടിയായി കഴിഞ്ഞ മാസം മൂന്നിന് പെട്രോളിന്റെയും ഡീസലിന്റെയും നികുതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കുറവു വരുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കുറവു വരുത്തിയതിനു പിന്നാലെ എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും നികുതി കുറവു പ്രഖ്യാപിച്ചു. രാഷ്ട്രീയ സമ്മര്‍ദം ഏറിയതോടെ ചില കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളും നികുതി കുറവു പ്രഖ്യാപിച്ചു. കേരളം ഉള്‍പ്പെടെ ഏതാനും സംസ്ഥാനങ്ങളാണ് നികുതി കുറയ്ക്കില്ലെന്ന നിലപാടു സ്വീകരിച്ചത്. കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ച നവംബര്‍ നാലിന് ശേഷം തുടര്‍ച്ചയായ 27ാം ദിവസവും രാജ്യത്തെ ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *