
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് 4-ാം വാർഡിൽ കൈപ്പച്ചാൽ പാലോറ കോളനി നിവാസികളെ ദുരിതത്തിലാക്കി റോഡ് പണി വൈകിപ്പിക്കുകയും, ഇപ്പോൾ ഭാഗീകമായി മാത്രം പണിയെടുക്കാൻ തീരുമാനിക്കുകയും ചെയ്ത വാർഡ് മെമ്പറുടെ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി 4-ാം വാർഡ് കമ്മറ്റി കോളനി നിവാസികളുടെ സഹകരണത്തോടെ റോഡ് പണി തടഞ്ഞു. തികച്ചും സ്വജനപക്ഷപാതപരമായി പ്രവർത്തിക്കുന്ന വാർഡ് മെമ്പർ പോലീസിനെയും ഉദ്യോഗസ്ഥരേയും ഉപയോഗിച്ച് ബലമായി പണി നടത്താൻ തയ്യാറായെങ്കിലും ജനകീയ പ്രതിഷേധത്തിന് മുമ്പിൽ പരാജയപ്പെട്ട് തൽക്കാലത്തേക്ക് പണി നിർത്തിയിരിക്കയാണ്. കൈപ്പച്ചാൽ – പാലോറ കോളനി റോഡ് മുഴവനായി ഗതാഗതയോഗ്യമാക്കുന്ന പ്രവൃത്തി എടുത്താൽ മതിയെന്ന കോളനി നിവാസികളുടെ ആവശ്യം അംഗീകരിക്കുന്നത് വരെ BJP അവർക്ക് പിന്തുണയുമായുണ്ടാവുമെന്ന് സ്ഥലം സന്ദർശ്ശിച്ച മണ്ഡലം പ്രസിഡണ്ട് സുധീർ കുന്ദമംഗലം അറിയിച്ചു. പ്രതിഷേധിക്കുന്നവർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് BJP നേതൃസംഘം സ്ഥലവും കോളനിയും സന്ദർശ്ശിച്ചു.
മേൽക്കൂരയില്ലാത്ത വീടുകളും, കുടിവെള്ളമെത്താത്ത അവസ്ഥയും വളരെ വേദന നിറഞ്ഞതായി കാണുകയുണ്ടായി. കുന്ദമംഗലം ഗ്രാമപഞ്ചായത്തിൻ്റെ പിടിപ്പുകേടിൻ്റേയും , ദുർഭരണത്തിൻ്റേയും ഉദാഹരണമാണ് പ്രസ്തുത കോളനി
BJP ജില്ല കമ്മറ്റി അംഗം, എം. സുരേഷ്, മണ്ഡലം ജനറൽ സെക്രട്ടറി പി. സിദ്ധാർത്ഥൻ, കർഷക മോർച്ച മണ്ഡലം പ്രസി. മനോജ് കോളേരി, കളരിക്കണ്ടി ഏര്യ പ്രസിഡണ്ട് ശ്രീമതി ബിന്ദു കുട്ടമ്പ്രമല ,ബൂത്ത് പ്രസിഡണ്ട് വൈശാഖ് ‘ ടി. 8ാം ബൂത്ത് പ്രസിഡണ്ട് ഷിനോജ് , ഏര്യ സെക്രട്ടറി ടി.ബാബു, ടി. സത്യൻ, മിഥുൻ , ഷിബു, വിവേക്, എന്നിവർ സംഘത്തിലുണ്ടയിരുന്നു .
