വളർത്തു നായയുമായി പാർലമെന്റിൽ എത്തി കോൺഗ്രസ് എംപി രേണുക ചൗധരി. തിങ്കളാഴ്ച പാർളമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു എം പി രേണുക ചൗധരി. വളർത്തുനായയെ പാർലമെന്റിലേക്ക് കൊണ്ടുവന്നതിന് ബിജെപി അംഗങ്ങൾ രൂക്ഷമായി വിമർശിച്ചു.

സർക്കാരിന് മൃഗങ്ങളെ ഇഷ്ടമല്ലെന്നും ഒരു ചെറിയ, നിരുപദ്രവകാരിയായ മൃഗം അകത്തു കയറിയാൽ എന്താണ് ദോഷമെന്നുമായിരുന്നു വിമർശനത്തോടുള്ള രേണുകാ ചൗധരിയുടെ പ്രതികരണം. പാർലമെൻ്റിലേക്കുള്ള യാത്രക്കിടെ അപകടം നടന്ന സ്ഥലത്ത് കണ്ട നായയെ താൻ ഒപ്പം കൂട്ടിയതാണെന്നും തൻ്റെ കാറിൽ തന്നെ നായയെ മടക്കി അയച്ചെന്നും എംപി പ്രതികരിച്ചു.

‘ഞാൻ പാർലമെൻ്റിലേക്ക് വരികയായിരുന്നു. ഈ സമയത്താണ് ഒരു കാറും സ്കൂട്ടറും കൂട്ടിയിടിച്ചത് കണ്ടത്. ഈ സ്ഥലത്താണ് റോഡിൽ ഒരു നായക്കുട്ടി അലഞ്ഞുതിരിയുന്നത് കണ്ടത്. താനതിനെ എടുത്ത് കാറിൽ കയറ്റി പാർലമെൻ്റിലേക്ക് വന്നു. അതിൽ തന്നെ നായയെയും തിരിച്ചയച്ചു. പിന്നെയെന്താണ് ഇങ്ങനെയൊരു ചർച്ചയുടെ ആവശ്യമെന്നും അവർ ചോദിച്ചു.

രേണുക ചൗധരിയുടെ പ്രവർത്തിയിൽ നടപടിയെടുക്കണമെന്ന് ജെപി എംപി ജഗദംബിക പാൽ ആവശ്യപ്പെട്ടു.ചില പാർലമെന്ററി പദവികൾ ഉണ്ടെന്ന് കരുതി അവ ദുരുപയോഗം ചെയ്യണമെന്ന് അർത്ഥമാക്കുന്നില്ലെന്നും അവർ പറഞ്ഞു.

എസ്‌ഐആറിനെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് ലോക്‌സഭ ഉച്ചയ്ക്ക് 12 മണി വരെ നിർത്തിവച്ചിരുന്നു. പ്രതിപക്ഷം അവരുടെ പ്രധാന ആവശ്യത്തിൽ ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധം ആരംഭിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *