കുമളി: ആന്ധ്രാപ്രദേശിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരവുമായി മൂന്ന് പേർ തമിഴ്‌നാട്ടിൽ അറസ്റ്റിലായി. തേനി ജില്ലയിലെ കമ്പം ബൈപ്പാസിലുള്ള മണികട്ടി ആലമരത്തിന് സമീപം തമിഴ്നാട് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്.

ഇടുക്കി സ്വദേശികളായ മുഹമ്മദ് ജിസാസ്, ആസാദ്, നിയാസ് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നോർത്ത് പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് തെലങ്കാന രജിസ്ട്രേഷനുള്ള കാർ ശ്രദ്ധയിൽപ്പെട്ടത്.

കാറിൽ 18 കെട്ടുകളിലായി സൂക്ഷിച്ചിരുന്ന 57 കിലോ കഞ്ചാവും കടത്തിന് ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രയിൽ നിന്ന് കഞ്ചാവ് വാങ്ങി കേരളത്തിൽ വിൽക്കാൻ കൊണ്ടുവരുകയായിരുന്നു ഇവർ. കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *