കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുൾപ്പടെയുള്ള കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിലേക്ക് ട്രാക്ടർ പരേഡ് നടത്തുമെന്ന് അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ. തിങ്കളാഴ്ചയാണ് കേന്ദ്രസർക്കാറുമായി ചർച്ച നടക്കാനുള്ളത്.
ജനുവരി അഞ്ചിന് സുപ്രീംകോടതി കേസ് പരിഗണിക്കുന്നുണ്ട്. എന്നിട്ടും കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ജനുവരി ആറിന് കുണ്ഡലി-മനേസർ-പാൽവാർ എകസ്പ്രസ് ഹൈവേയിൽ ട്രാക്ടർ റാലി നടത്തുമെന്ന് കർഷകർ അറിയിച്ചു.ജനുവരി 23ന് സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മദിനത്തിൽ ഗവർണറുടെ വീടിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. ജനുവരി 26ന് ഡൽഹി ലക്ഷ്യമാക്കി വൻ ട്രാക്ടർ റാലി നടത്തുമെന്നും കർഷകർ അറിയിച്ചു. സമാധാനപരമായ പ്രതിഷേധമാണ് നടത്തുകയെന്നും കർഷകർ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.