പുതുവത്സരാഘോഷത്തിനിടെ മദ്യലഹരിയിൽ പാമ്പുമൊത്ത് ഡാൻസ് കളിച്ച യുവാവ് പാമ്പുകടിയേറ്റു മരിച്ചു.തമിഴ്‌നാട്ടിലെ കടലൂരാണ് സംഭവം. മണികണ്ഠൻ എന്നയാളാണ് പാമ്പുകടിയേറ്റ് മരിച്ചത്. സമീപത്തെ കുറ്റിക്കാട്ടിൽ ഇഴയുന്ന പാമ്പിനെ മണികണ്ഠൻ കൈയിലെടുക്കുകയായിരുന്നു. പാമ്പിനെ പിടിക്കരുതെന്ന് സമീപത്തുള്ളവർ മുന്നറിയിപ്പ് നൽകിയെങ്കിലും മണികണ്ഠൻ പാമ്പിനെ പിടികൂടുകയായിരുന്നു. അതിനെ ഉയർത്തിക്കാട്ടി ചുറ്റും കൂടിനിന്ന ജനക്കൂട്ടത്തെ ഭയപ്പെടുത്താനും ശ്രമിച്ചു. ഇതിനിടയിലാണ് പാമ്പ് കൈയിൽ കടിച്ചത്. എന്നാൽ കടിയേറ്റിട്ടും ഇതെന്റെ പുതുവത്സര സമ്മാനം എന്ന് വിളിച്ച് അയാൾ ആർത്തുവിളിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. വൈകാതെ പാമ്പ് കടിക്കുകയും മണികണ്ഠന്‍ കുഴഞ്ഞുവീഴുകയും ചെയ്തു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കടിച്ച പാമ്പിനെ ഒരു സഞ്ചിയിലാക്കി കൂട്ടുകാരൻ ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയില്‍വെച്ച് സഞ്ചിതുറന്ന കൂട്ടുകാരനും കടിയേറ്റു.ഇയാൾ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *