കലോത്സവത്തോട് അനുബന്ധിച്ച് പോലീസ് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി


കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവതോട് അനുബന്ധിച്ച് ജില്ലയിലെ വിവിധയിടങ്ങളിൽ ജില്ലാ പോലീസും ആന്റി നാർകോട്ടിക് സെൽ അസ്സിസ്റ്റന്റെ കമ്മീഷണർ പ്രകാശൻ പി പടന്നയിലിന്റെ നേതൃത്ത്വത്തിലു ജില്ലാ ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും ജില്ലയുടെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി നിരോധിത പുകയില പാൻമസാല ഉത്പന്നങ്ങൾ പിടികൂടി

വലിയങ്ങാടി മാതൃഭൂമിക്ക് സമീപത്തുള്ള സ്റ്റേഷനറി കടയിൽ നിന്നും വെള്ളയിൽ ബീച്ച് പരിസരത്തുള്ള കടയിൽ നിന്നായി 1000 തോളം പാക്കറ്റ് നിരോധിത ലഹരി ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്

കോഴിക്കോട്‌ വെച്ച് നടക്കുന്ന 61 മത് സ്‌കൂൾ കളോത്സവത്തോട് അനുബന്ധിച്ച് സുരക്ഷയുടെ ഭാഗമായി ജില്ല പോലീസ് വൻ മുന്നൊരുക്കങ്ങളാണ് നടത്തുന്നത് കലോത്സവ വേദി അനുവദിച്ച സ്‌കൂൾ പരിസരങ്ങൾ, പാർക്കിങ് ഏരിയകൾ, മറ്റ് പ്രധാന സന്ദർശന സ്ഥലങ്ങൾ, താമസ സ്ഥലങ്ങൾ, കടകൾ എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കുമെന്നും ജില്ലയുടെ വിവിധ സ്ത്ഥലങ്ങളിലുള്ള നാർക്കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളെയു കൂടാതെ ആൽക്കോ സ്കാൻ വാനും ( ലഹരി വസ്തുകൾ ഉപയോഗിച്ചാൽ കണ്ടെത്തുന്ന വാഹനം ) കോഴിക്കോട് എത്തുംമെന്നും ഏതെങ്കിലും തരത്തിൽ മയക്കുമരുന്ന് ഉപയോഗമോ വില്പനകളോ ശ്രദ്ധയിൽ പെട്ടാൽ കനത്ത നടപടി സ്വീകരിക്കുമെന്നും ലഹരി പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും അസ്സി കമ്മീഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *