മന്നം ജയന്തി ദിനത്തിൽ മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ മലയാളത്തിലാണ് പ്രധാനമന്ത്രി തന്റെ സന്ദേശം പങ്കുവെച്ചത്. ആത്മാഭിമാനം, സമത്വം, സാമൂഹിക പരിഷ്കരണം എന്നിവയിൽ അധിഷ്ഠിതമാണ് യഥാർത്ഥ പുരോഗതിയെന്ന് വിശ്വസിച്ച ക്രാന്തദർശിയായിരുന്നു മന്നത്ത് പത്മനാഭനെന്ന് പ്രധാനമന്ത്രി കുറിച്ചു.
ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും പ്രചോദനാത്മകമാണെന്നും, നീതിയും ഐക്യവുമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന്റെ ദർശനങ്ങൾ ഇന്നും നമ്മെ നയിക്കുന്നുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.
