അമേരിക്കയിലെ മിസോറി സംസ്ഥാനത്തില്‍ നടക്കാനിറങ്ങിയ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. അമര്‍നാഥ് ഘോഷ് ആണ് കൊല്ലപ്പെട്ടത്. സെന്റ് ലൂയിസില്‍ വച്ചാണ് ഭരതനാട്യം, കുച്ചിപ്പുഡി നര്‍ത്തകന്‍ അമര്‍നാഥ് ഘോഷിന് വെടിയേറ്റത്.
ഘോഷിന്റെ സുഹൃത്തും ഇന്ത്യന്‍ ടെലിവിഷന്‍ അഭിനേതാവുമായ ദേവോലീന ഭട്ടാചാര്യയാണ് എക്‌സ് അക്കൗണ്ട് വഴി ഇക്കാര്യം വെളിപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് അമര്‍നാഥ് ഘോഷ് കൊല്ലപ്പെട്ടതെന്നാണ് എക്സ് പോസ്റ്റില്‍ പറയുന്നത്. മൂന്ന് വര്‍ഷം മുന്‍പ് അമ്മ മരിച്ചതോടെ ഘോഷിന് ബന്ധുക്കളായി ആരും ഇല്ലെന്നും, ശത്രുക്കളായി ആരും ഉള്ളതായി അറിയില്ലെന്നും ദേവോലീന ഭട്ടാചാര്യ കുറിച്ചു.