കേരളത്തിന്റെ ജനവിധി ഇന്നറിയാം. നിയമസഭ തെരഞ്ഞെടുപ്പു ഫലം പുറത്തുവരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ആണ് ബാക്കി .രാവിലെ എട്ടുമണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും.

957 സ്ഥാനാര്‍ത്ഥികള്‍ അണ്ി നിരനന്ന തെരഞ്ഞെടുപ്പില്‍ 40,771 ബൂത്തുകളിലായി രേഖപ്പെടുത്തിയ രണ്ട് കോടിയിലധികം വോട്ടുകളാണ് ജനവിധി നിശ്ചയിക്കുന്നത്. എട്ട്് മണിക്ക് ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്.

എട്ടരയ്ക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ലീഡ് നില തെരഞ്ഞെടുപ്പ് കമ്മീഷന്‍രെ എന്‍കോര്‍ എന്ന സോഫ്റ്റ് വെയറിലാണ് അപ്ലോഡ് ചെയ്യുക. പിന്നീട് വെബ്‌സൈറ്റിലേക്കും അപ്‌ഡേറ്റ് ചെയ്യും.

144 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് വോട്ടെണ്ണാനായി സജ്ജീകരിച്ചിരിക്കുന്നത്. 527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളും എണ്ണും.
തപാല്‍ ബാലറ്റ് എണ്ണാന്‍ ഓരോ മേശയിലും എആര്‍ഒയെ നിയോഗിച്ചിട്ടുണ്ട്. ഒരു മേശയില്‍ 500 വോട്ടുകള്‍ എണ്ണും. അസാധുവായ ബാലറ്റ് തള്ളും.

Leave a Reply

Your email address will not be published. Required fields are marked *