പാലായില്‍ മാണി സി കാപ്പന് വന്‍ ലീഡ്. 3000 വോട്ടുകള്‍ക്കാണ് കാപ്പന്‍ മുന്നിട്ട് നില്‍ക്കുന്നത്. 3453 വോട്ടിനാണ് നിലവില്‍ ജോസ് കെ മാണിക്കെതിരെ കാപ്പന്‍ മുന്നിലെത്തിയത്. എന്നാല്‍ അന്തിമ ചിത്രം വന്നിട്ടില്ല. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പാലാ. കാപ്പനും ജോസും ഒരു പോലെ വിജയം അവവകാശപ്പെടുന്നുണ്ട്.

15000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്ന് കാപ്പന്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. അതേസമയം പാലായില്‍ ഉള്‍പ്പെടെ കേരള കോണ്‍ഗ്രസ് എം മത്സരിച്ച സീറ്റില്‍ വിജയിക്കുമെന്നായിരുന്നു ജോസിന്റെ അവകാശവാദം.

വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ രമ മുന്നില്‍. ഇവിഎം എണ്ണി തുടങ്ങിയപ്പോള്‍ 1733 വോട്ടിനാണ് മുന്നിട്ട് നില്‍ക്കുന്നത്. തുടക്കം മുതല്‍ തന്നെ കെകെ രമയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. എല്ലാവരും ഉറ്റ് നോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വടകര.

Leave a Reply

Your email address will not be published. Required fields are marked *