കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍.ജില്ലയിലെ കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ വിജയം എല്‍ഡിഎഫിനൊപ്പം. യുഡിഎഫ് സ്‌ഥാനാർഥി കെഎം അഭിജിത്തിനേയും എന്‍ഡിഎ സ്‌ഥാനാർഥി എംടി രമേശിനെയും പരാജയപ്പെടുത്തി എൽഡിഎഫ് സ്‌ഥാനാർഥി തോട്ടത്തില്‍ രവീന്ദ്രനാണ് മണ്ഡലത്തില്‍ വിജിയിച്ചിരിക്കുന്നത്.

ഭൂരിപക്ഷം 12,928

കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ (സി.പി.ഐ.എം) 12,928 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ആകെ പോള്‍ ചെയ്ത 1,37,662 വോട്ടില്‍ 59124 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്.
46,196 വോട്ട് നേടി അഭിജിത്ത് കെ. എം (ഐ.എന്‍.സി) രണ്ടാം സ്ഥാനത്തെത്തി.
30952 വോട്ട് നേടി എം.ടി. രമേശ് (ബി.ജെ.പി) മൂ ന്നാമതാണ്.

മറ്റ് സ്ഥാനാര്‍ത്ഥികൾക്ക് കിട്ടിയ വോട്ട്:

കെ റഹീം – 156,
എന്‍ അഭിജിത്ത് – 328
വി പി രമേശ് – 96
എ രമേശ് – 104
ഉരണ്ടിയില്‍ രവീന്ദ്രന്‍ – 90,
നോട്ട – 516
പോസ്റ്റല്‍ ബാലറ്റ് നിരസിച്ചത് – 100

കോഴിക്കോട് സൗത്തില്‍ അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട് സൗത്തില്‍ അഹമ്മദ് ദേവര്‍കോവില്‍ (ഐ.എന്‍.എല്‍) 12,459 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ആകെ പോള്‍ ചെയ്ത 1,18,451 വോട്ടില്‍ 52,557 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. അഡ്വ നൂര്‍ബീന റഷീദ് (ഐ.യു.എം.എല്‍) 40,098
വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. ബിജെപി യുടെ നവ്യ ഹരിദാസ് 24,873 വോട്ട്‌ നേടി.

മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ട്

അഡ്വ. മുബീന (സ്വത) – 513
പി ഹരീന്ദ്രനാഥ് (ഡെമോക്രാറ്റിക്ക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി) – 410,
നോട്ട – 603
പോസ്റ്റല്‍ വോട്ട് നിരസിച്ചത് – 243

കുറ്റ്യാടിയില്‍ കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍

കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ 333 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ആകെ പോള്‍ ചെയ്ത 1,70,002 വോട്ടില്‍ 80,143 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. 79,810 വോട്ട് നേടി പാറക്കല്‍ അബ്ദുള്ള (ഐയുഎംഎല്‍) രണ്ടാം സ്ഥാനത്തെത്തി. 9,139 വോട്ട് നേടി പി പി മുരളി മാസ്റ്റര്‍ (ബിജെപി) മൂന്നാമതെത്തി.

മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ട്:

അബ്ദുള്ള S/o പോക്കര്‍ (സ്വത.) – 75
കെ കെ കുഞ്ഞമ്മദ്കുട്ടി (സ്വത.) – 80
വി പി പ്രതീഷ് (സ്വത.) – 108
സുരേഷ്ബാബു എം കെ (സ്വത.) – 128
നോട്ട – 296
നിരസിച്ച വോട്ട് – 78
അസാധു – 145

ബേപ്പൂരില്‍ മുഹമ്മദ് റിയാസ്

ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ അഡ്വ.പി.എ. മുഹമ്മദ് റിയാസ് (സി.പി.ഐ. എം) 28,747 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ആകെ പോള്‍ ചെയ്ത 1,64,589 വോട്ടില്‍ 82,165 വോട്ടാണ് ലഭിച്ചത്.
അഡ്വ.പി.എം നിയാസ് (ഐ.എന്‍.സി) 53418 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. അഡ്വ പ്രകാശ് ബാബു (ബി.ജെ.പി) 26267 വോട്ട് നേടി.

മറ്റ് സ്ഥാനാര്‍ത്ഥികള്‍ :

ജമാല്‍ ചാലിയം (എസ്.ഡി.പി.ഐ)- 2029
ഇ.എം നിയാസ് (സ്വത) -162,
നിയാസ് കെ(സ്വത) – 111
മുജമ്മദ് റിയാസ് പി.പി(സ്വത) – 165
അബ്ദുള്‍ ഗഫൂര്‍ കെ.കെ (ബഹുജന്‍ സമാജ് പാര്‍ട്ടി) – 272

Leave a Reply

Your email address will not be published. Required fields are marked *