പശ്ചിമബംഗാള്‍ നിയമസഭയില്‍ നാടകീയരംഗങ്ങള്‍.ബാനര്‍ജി അധികാരത്തിലെത്തിയ ശേഷം ആദ്യമായി നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം ബംഗാൾ ഗവർണർ ജഗ്‌ദീപ് ധൻകർ ആരംഭിക്കവേ ബഹളം കാരണം അഞ്ച് മിനിട്ടിനകം ഗവർണർ പ്രസംഗം നിർത്തി.ആദ്യം പ്രസംഗം നിര്‍ത്തിയ ഗവര്‍ണര്‍, സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും അഭ്യര്‍ത്ഥന മാനിച്ച് വീണ്ടും പ്രസംഗം ആരംഭിച്ചു
ബിജെപി എം‌എൽ‌എമാ‌ർ പ്ളക്കാർഡുകളും പ്രതിഷേധ മുദ്രാവാക്യങ്ങളും ഒപ്പം ‘ജയ് ശ്രീറാം’ വിളികളുമായി ബംഗാൾ നിയമസഭയിൽ ശക്തമായി പ്രതിഷേധിച്ചു. ബഹളം അവസാനിക്കാത്തത് കണ്ട് ധൻകർ പ്രസംഗവായന നിർത്തി തിരികെ മടങ്ങി. സ്‌പീക്ക‌ർ ബിമൻ ബാനർജി അദ്ദേഹത്തെ വാഹനത്തിനടുത്തുവരെ അനുഗമിച്ചു.

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു നടന്ന അക്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷമായ ബിജെപി പ്രതിഷേധിച്ചത്.

ഇത് ബിജെപിയുടെ പദ്ധതിയാണെന്നും ഗവർണറുടെ പ്രസംഗം അവതരിപ്പിക്കാതിരിക്കാനുള‌ള ശ്രമമായിരുന്നെന്നുമാണ് തൃണമൂൽ ആരോപിക്കുന്നത്. മുൻ വ‌ർഷത്തെ പോലെ ഇത്തവണയും സർക്കാർ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ പ്രസംഗം സംസ്ഥാന ക്യാബിനറ്റ് പാസാക്കിയതാണെന്നായിരുന്നു മുഖ്യമന്ത്രി മമതാ ബാനർജി ഇതിന് നൽകിയ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *