കഴിഞ്ഞ ദിവസമാണ് ബിജെപി എംഎല്‍എ പ്രസാദ് ലാഡ് ശിവസേനക്കെതിരെ രംഗത്തെത്തിയത്. ആവശ്യമെങ്കില്‍ സെന്‍ട്രല്‍ മുംബൈയിലെ ശിവസേന ഭവന്‍ തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിന് മറുപടിയുമായി ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ രംഗത്തെത്തി . ഭീഷണിപ്പെടുത്തുന്ന ഭാഷ അംഗീകരിക്കില്ലെന്നും തക്കതായ മറുപടി നല്‍കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ”ഞങ്ങളെ ഭീഷണിപ്പെടുത്തുന്ന ഭാഷ ആരും സംസാരിക്കരുത്. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പോലും സാധിക്കില്ല”-അദ്ദേഹം പറഞ്ഞു. ധപട് സെ ദാര്‍ നഹീ ലഗ്താ(അടി കിട്ടുമെന്ന ഭയമേ ഇല്ല) ദബാങ് സിനിമയിലെ ഹിറ്റ് ഡയലോഗും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *