ഐ ടി നിയമത്തിലെ റദ്ദാക്കിയ 66എ വകുപ്പ് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. 66എ വകുപ്പ് റദ്ദാക്കിയിട്ടും അത് അംഗീകരിക്കാതെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന് എതിരെയാണ് ഇടപെടല്‍.
കാര്യങ്ങള്‍ ഈ നിലയില്‍ പോകാന്‍ അനുവദിക്കില്ലെന്ന് കോടതി സംസ്ഥാനങ്ങള്‍ക്ക് അയച്ച നോട്ടീസില്‍ പറയുന്നു. സുപ്രീംകോടതി വിമര്‍ശനത്തിന് പിന്നാലെ 66എ പ്രകാരം എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കാര്യമായ നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ സുപ്രീംകോടതി നേരിട്ട് ഇടപെട്ടിരിക്കുന്നത്.
കേസില്‍ സംസ്ഥാനങ്ങളെ നേരിട്ട് കക്ഷിയാക്കി മുന്നോട്ടുപോകാനാണ് ഇപ്പോള്‍ കോടതി തീരുമാനം. 66എ വകുപ്പിനെ കുറിച്ച് പുതിയ ഒരു ഉത്തരവ് കൂടി ഇറക്കേണ്ടിവരും എന്ന് കോടതി അഭിപ്രായപ്പെട്ടു. ഇത് പൊലീസിനെ ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്താന്‍ കൂടിയായിരിക്കും എന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.