കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.പാതയില്‍ നിന്ന് മണ്ണ് മാറ്റുന്നതിന് ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.. കനത്ത മഴയെത്തുടര്‍ന്ന് മുരഡോശ്വരിനും ഭട്കലിനും ഇടയിലുള്ള മേഖലയിലാണ് മണ്ണിടിഞ്ഞത്. അഞ്ചു മണിക്കൂറിനിടെ 403 മില്ലിമീറ്റര്‍ മഴയാണ് ഈ മേഖലയില്‍ പെയ്തത്. പലയിടത്തും ട്രാക്കില്‍ വെള്ളം കയറിയതായും കൊങ്കണ്‍ റെയില്‍വേ അറിയിപ്പില്‍ പറയുന്നു.എറണാകുളം-പൂനെ എക്‌സപ്രസ്, കെഎസ്ആര്‍ ബംഗളൂരു കാര്‍വാര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം വെരാവല്‍ എക്‌സ്പ്രസ്, ലോകമാന്യ തിലക്-കൊച്ചുവേളി എക്‌സ്പ്രസ്, കാര്‍വാര്‍, യശ്വന്ത്പുര്‍ എക്‌സ്പ്രസ്, ഗാന്ധിധാം -തിരുനെല്‍വേലി എക്‌സപ്രസ് എന്നിവ വിവിധ സ്റ്റേഷനുകളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *