കീടനാശിനി ശ്വസിച്ച് മലയാളിയായ എട്ടുവയസുകാരി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോമ്പിന്‍ രായരോത്ത് വിനോദിന്റെ മകള്‍ അഹാനയാണ് മരിച്ചത്. ബെംഗളൂരു വസന്ത് നഗറിലാണ് സംഭവം. കീടനാശിനി ശ്വസിച്ച വിനോദും ഭാര്യ നിഷയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വസന്തനഗര്‍ മാരിയമ്മന്‍ ക്ഷേത്രത്തിനു സമീപം ഇവര്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍ നിന്നാണു വിഷബാധയേറ്റത്.

വീട് വൃത്തിയാക്കുന്നതിനായി തളിച്ച കീടനാശിനി ശ്വസിച്ചാണ് അപകടമെന്നാണ് വിവരം. വാടക വീട് വൃത്തിയാക്കാനായി രണ്ട് ദിവസം മാറിനില്‍ക്കണമെന്ന് ഉടമ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കുടുംബം നാട്ടില്‍ പോയിതിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം. വീട്ടിലെത്തി രണ്ട് മണിക്കൂര്‍ ഉറങ്ങിയ ശേഷം അസ്വസ്ഥതകള്‍ ഉണ്ടായെങ്കിലും യാത്രാ ക്ഷീണം കാരണമാകുമെന്നാണ് കരുതിയിരുന്നത്.

തുടര്‍ന്ന് കുട്ടിയുടെ ആരോഗ്യനില വഷളായതോടെ ബന്ധുക്കളെത്തി മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹൈഗ്രൗണ്ട് പൊലീസ് കേസ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *