പശ്ചിമബംഗാളിലെ അധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ട ഫ്ളാറ്റുകളില്‍നിന്ന് പിടിച്ചെടുത്ത കോടിക്കണക്കിന് രൂപ തന്റേതല്ലെന്ന് നടി അര്‍പ്പിത മുഖര്‍ജി. ഇ.ഡി.യുടെ ചോദ്യംചെയ്യലിനിടെയാണ് അര്‍പ്പിത മുഖര്‍ജി പണം തന്റേതല്ലെന്ന് മൊഴി നല്‍കിയത്.
അര്‍പ്പിതയുടെ ടോളിഗഞ്ച്, ബെല്‍ഘാരിയ എന്നിവിടങ്ങളിലെ ഫ്ളാറ്റുകളില്‍നിന്ന് 50 കോടിയോളം രൂപയാണ് ഇ.ഡി. ദിവസങ്ങള്‍ക്ക് മുമ്പ് പിടിച്ചെടുത്തത്. താന്‍ ഇല്ലാത്ത സമയത്താണ് പണം ഫ്‌ളാറ്റുകളില്‍ എത്തിച്ചിരുന്നതെന്നും പണം സൂക്ഷിച്ചത് സംബന്ധിച്ച് തനിക്കൊന്നും അറിയില്ലെന്നും അർപ്പിത മൊഴി നൽകി. ഇ.ഡി. കസ്റ്റഡിയില്‍ അര്‍പ്പിതയുടെ ചോദ്യംചെയ്യല്‍ തുടരുകയാണ്.

കേസിലെ മറ്റൊരു പ്രതിയായ മുന്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയും പണത്തിന്റെ ഉടമസ്ഥാവകാശം നിഷേധിച്ചിട്ടുണ്ട്. അര്‍പ്പിതയുടെ ഫ്‌ളാറ്റുകളില്‍നിന്ന് പിടിച്ചെടുത്ത പണം തന്റേതല്ലെന്നായിരുന്നു പാര്‍ഥയുടെ മൊഴി.

പാർത്ഥ ചാറ്റർജി ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത സാഹചര്യത്തിൽ ഫ്‌ളാറ്റുകളില്‍ പണം എത്തിച്ചവരെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കാനാണ് ഇ.ഡി.യുടെ നീക്കം.
പശ്ചിമബംഗാളിലെ അധ്യാപക നിയമന കുംഭകോണവുമായി പാര്‍ഥ ചാറ്റര്‍ജിയെയും സുഹൃത്തായ അര്‍പ്പിത മുഖര്‍ജിയെയും ഇ.ഡി. അറസ്റ്റ് ചെയ്തത്. ഇ.ഡി. നടത്തിയ റെയ്ഡില്‍ അര്‍പ്പിതയുടെ ഫ്‌ളാറ്റില്‍ 50 കോടിയോളം രൂപയുടെ നോട്ടുകെട്ടുകളും പിടിച്ചെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *