കുന്ദമംഗലം: കരൾ രോഗബാധിതനായി ചികിത്സയിൽ ആയിരുന്ന കുന്ദമംഗലം എംഎൽഎൽഎ റോഡ് കൂമുള്ളും കുഴിയിൽ ജോവിൻ കെ ജയകുമാർ (42) മരണത്തിന് കീഴടങ്ങി. സംസ്കാരം ഇന്ന് (വ്യാഴം) പകൽ 2ന് മാവൂർ റോഡ് സ്‌മൃതിപഥം ശ്മശാനത്തിൽ.
നാട്ടുകാരുടെ സഹായത്തിന് കാത്തുനിൽക്കാതെയാണ് ജോവിന്റെ മടക്കം.
കുന്ദമംഗലം പതിനാലാം വാർഡിൽ താമസിക്കുന്ന ജോവിൻ കരൾ രോഗബാധിതനായി ഏറെക്കാലമായി ചികിത്സയിൽ ആയിരുന്നു. കരൾ മാറ്റിവെക്കാനും തുടർ ചികിത്സക്കുമായി വാർഡ് മെമ്പറും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് കമ്മിറ്റി രൂപീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഓപ്പറേഷൻ നടത്തിയിരുന്നു. തുടർന്ന് അസുഖം മൂർജ്ജിച്ചതോടെയാണ് മരണം സംഭവിച്ചത്.
ഭാര്യ: ഹർഷ ( പി ഡബ്ല്യൂ ഡി). മക്കൾ: അഭിനന്ദ് കെ ജോവിൻ, അനോവ കെ ജോവിൻ.
