ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എയാണ് പ്രസിഡന്റ്. കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറിയായും ബി ഹംസ ഹാജിയെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു.
ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ മീറ്റില്‍ പാര്‍ട്ടി അഖിലേന്ത്യ പ്രസിഡണ്ട് പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍ ആയിരുന്നു റിട്ടേണിംഗ് ഓഫീസര്‍.
മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡണ്ടുമാര്‍ സി.എച്ച് ഹമീദ് മാസ്റ്റര്‍, സമദ് തയ്യില്‍, മൊയ്തീന്‍ കുഞ്ഞി കളനാട്. സെക്രട്ടറിമാര്‍: എം എ ലത്തീഫ്, അഷറഫ് അലി വല്ലപ്പുഴ, ഒ ഒ ശംസു, സണ്‍ റഹിം. ഓര്‍ഗനൈസിംഗ് സെക്രട്ടറി സി പി അന്‍വര്‍ സാദാത്ത് ഫിനാന്‍സ് സെക്രട്ടറി എം ഇബ്രാഹിം.
മറ്റു ഭാരവാഹികളെ പിന്നീട് തീരുമാനിക്കും.
