ജുഡിഷ്യൽ സംവിധാനങ്ങൾ ഭിന്ന ശേഷിക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ സവിശേഷ ശ്രദ്ധവെക്കണം ഗവർണ്ണർ ശ്രീധരൻ പിള്ള
ജുഡീഷ്യൽ സംവിധാനങ്ങൾ ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ സവിശേഷ ശ്രദ്ധ വെക്കാൻ പരിശ്രമിച്ചാൽ അത് ഭിന്നശേഷിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ഗോവ ഗവർണർ ശ്രീധരൻ പിള്ള പറഞ്ഞു. കോഴിക്കോട് ചേവായൂർ കോമ്പസിറ്റ് റീജണൽ സെന്ററിൽ (CRC) ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കലായിരുന്നു അദ്ദേഹം. മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്ന സ്ഥാപനമായി സി.ആർ.സി. കോഴിക്കോടിനെ സർക്കാർ നോട്ടിഫൈ ചെയ്ത സാഹചര്യത്തിൽ, ഇതിന്റെയെല്ലാംസേവനങ്ങളുടെ ഉദ്ഘാടനവും നടന്നു..പൗരൻമാരുടെ ശാക്തീരണം ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ എന്ന, ദേശീയ ലീഗൽ സർവ്വീസസ് അതോറിട്ടി (NALSA) യുടെ ദേശീയ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാനവും നടന്നു..
ജില്ലാ ലീഗൽ സർവ്വീസസ് അതോറിട്ടി ചെയർമാനും, ഡിസ്ട്രിക്റ്റ് ആന്റ് സെഷൻ ജഡ്ജ്ജുമായ . എസ്. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു സി. ആർ.സി. ഡയറക്ടർ ഡോ. റോഷൻ ബിജ്ലി കെ.എൻ. സ്വാഗതവും, സ്പെഷൽ എഡുക്കേഷൻ മേധാവി ഡോ. സുനീഷ് ടി.വി. നന്ദിയും പറഞ്ഞു.
ഇതോടെ ഭിന്നശേഷി ക്കാർക്കുള്ള ഡിസബിലിറ്റി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുകൾ സി. ആർ. സി. കോഴിക്കോടിൽ നിന്നും നേരിട്ട് ലഭ്യമാകുന്ന സാഹചര്യം ഒരുങ്ങും. കണ്ണൂർ ജില്ലാ ജഡ്ജി . ആർ. എൽ.ബൈജു, കോഴിക്കോട് ലീഗൽ സർവ്വീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായഎം.പി. ഷൈജൽ എന്നിവർക്ക്, ഭിന്ന ശേഷി മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകളെമാനിച്ച് ചടങ്ങിൽ ആദരിച്ചു.ഗവർണ്ണർ സി.ആർ.സി യുടെ ഡിപ്പാർട്ട്മെന്റുകൾ,ദൈനംദിനപ്രവർത്തികളിലും,തെറാപ്പിസർവ്വീസുകളിലുംസന്ദർശിച്ചു.സി.ആർ.സി. കോഴിക്കോടും, കോഴിക്കോട് ജില്ലാ ലീഗൽസർവ്വീസ്അതോറിട്ടിയുംസംയുക്തമായാണ് പരിപാടി നടത്തിയത്.
