കേരളത്തിലെ സ്ത്രീ സമൂഹം സിപി എം നെ ബഹിഷ്ക്കരിക്കണമെന്ന് യു സി രാമൻ.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ പത്തനംതിട്ട മാർക്സിസ്റ്റും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കണ്ണൂർ മാർക്സിസ്റ്റും ചേർന്ന് AKG സെൻ്ററിലെ തിരക്കഥ അനുസരിച്ച് നവീൻ ബാബുവിന്റെ കുടുംബത്തെയും കേരള സമൂഹത്തെയും വിഡ്ഢികളാക്കാൻ നടത്തുന്ന ഹീനശ്രമം കേരളം തിരിച്ചറിയുന്നുണ്ട് .

IAS നെ മാർക്സിസ്റ്റുകളുടെ ഇന്ത്യൻ അടുക്കള സർവീസ് ആക്കി മാറ്റിയ കളക്ടറെയും കണ്ണൂർ ജില്ലയിലെ കാവൽ നായ്ക്കളായ അനുസരണയുള്ള പോലീസുകാരെയും മുൻനിർത്തി വിദ്യയ്ക്ക് സുഖവാസം ഒരുക്കുകയും രക്ഷിക്കാൻ ഇപ്പോഴും കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യുകയാണ് കണ്ണൂർ കമ്മ്യൂണിസം.

പത്തനംതിട്ടയിൽ നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് വരുത്തി തീർത്ത് കേരളത്തിലെ സാധാരണ മനുഷ്യരുടെ കടുത്ത വിരോധത്തെയും പ്രതിഷേധത്തെയും തടയിടാനും CPM ശ്രമിക്കുന്നു.

മന്ത്രിമാർ ഉൾപ്പെടെയുള്ളവർ നടത്തുന്ന അത്യന്തം അപലപനീയമായ ഈ സമീപനത്തിലൂടെ കേരളത്തിലെ ജനങ്ങളുടെ മുഖത്തേക്ക് സിപിഎം നടത്തുന്ന കാർകിച്ച് തുപ്പലിന് ഓരോ അമ്മമാരും പെൺമക്കളും സഹോദരിമാരും അതിശക്തമായിപ്രതികരിക്കണമെന്നും യു സി രാമൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *