ഇന്നലെ മുതൽ കാണാനില്ലായിരുന്നു
പാലക്കാട് ചിറ്റൂരില്‍ ഇരട്ട സഹോദരങ്ങൾ കുളത്തിൽ മരിച്ച നിലയിൽ. ചിറ്റൂര്‍ സ്വദേശി കാശി വിശ്വനാഥന്റെ മക്കളായ 14 വയസുള്ള രാമനെയും ലക്ഷ്മണനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു.
ആദ്യം ലക്ഷ്മണൻ്റെ മൃതദേഹമാണ് സമീപത്തെ ക്ഷേത്രക്കുളത്തിൽ നിന്ന് ലഭിച്ചത്. തിരച്ചിൽ തുടർന്നപ്പോൾ രാമൻ്റെ മൃതദേഹവും ലഭിക്കുകയായിരുന്നു.
പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ആദ്യം ഒരാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ക്ഷേത്രക്കുളത്തിൻ്റെ പടവിൽ ഇരുവരുടെയും വസ്ത്രങ്ങൾ കണ്ടതോടെയാണ് ഇവിടെ തിരച്ചിൽ ആരംഭിച്ചത്. ഇന്നലെ സ്കൂൾ അവധിയായതിനാൽ കുളിക്കാൻ പോയതാണെന്നാണ് നിഗമനം.
