മുംബൈ: മെക്‌സിക്കന്‍ സ്വദേശിനിയായ 31 കാരിയായ വനിതാ ഡിസ്‌ക് ജോക്കി (ഡി.ജെ)യെ നിരന്തരം ബലാത്സംഗം ചെയ്ത് 31കാരനായ മാനേജര്‍. ഇരയായ യുവതി കഴിഞ്ഞയാഴ്ച നല്‍കിയ പരാതിയിലാണ് നടപടിയെന്ന് ബാന്ദ്ര പൊലീസ് പറഞ്ഞു.
2019 മുതല്‍ പല സ്ഥലങ്ങളിലെത്തിച്ച് ഇയാള്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. നിലവില്‍ മുംബൈയില്‍ താമസിക്കുന്ന യുവതി 2017ല്‍ സോഷ്യല്‍മീഡിയയിലൂടെയാണ് പ്രതിയുമായി പരിചയപ്പെടുന്നത്. സൗഹൃദത്തിലായ ശേഷം, 2019 ജൂലൈയില്‍ പ്രതി ഇയാളുടെ വീട്ടില്‍ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചു. അതിനു ശേഷം പലതവണ ബലാത്സംഗം തുടരുകയായിരുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
വിസമ്മതിച്ചാല്‍ ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതി തന്നെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കാറുണ്ടായിരുന്നുവെന്നും ഈ ദൃശ്യങ്ങള്‍ പകര്‍ത്തി പിന്നീട് ഇതുകാട്ടി ബ്ലാക്ക് മെയില്‍ ചെയ്തതായും യുവതി പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.