തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നെയ്യാറ്റിൻകരയിൽ നടത്തിയ പരിശോധനയിൽ കുടുംബ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കുമിടയിൽ ഒളിപ്പിച്ച നിലയിൽ 30 ലിറ്റർ മദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര പുന്നക്കാട് സ്വദേശിയായ അർജുനൻ എന്ന ‘പോറ്റി’യെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

നെയ്യാറ്റിൻകര എക്സൈസ് ഓഫീസിൽ നിന്നുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തൽ. പ്രതിയുടെ വീട്ടിലെ കുടുംബ ക്ഷേത്രത്തിനുള്ളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. വിഗ്രഹങ്ങൾക്കും പൂജാ ഫോട്ടോകൾക്കുമിടയിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ.

Leave a Reply

Your email address will not be published. Required fields are marked *