പ്രതിദിന കൊവിഡ് കേസുകൾ രാജ്യത്ത് മുപ്പതിനായിരം കടന്നു. 24 മണിക്കൂറിനിടെ 33750 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.അതേസമയം ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1700 ആയി. മഹാരാഷ്ട്രയില്‍ 510 പേര്‍ക്കും ദില്ലിയില്‍ 351 പേര്‍ക്കും കേരളത്തില്‍ 156 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കൊവിഡ് കേസുകളില്‍ ഒരാഴ്ച്ചയ്ക്കിടെ നാലിരട്ടി വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കൊപ്പം ദില്ലിയിലും വ്യാപനം രൂക്ഷമാണ്.

അതേസമയം, രാജ്യത്തെ പതിനഞ്ചിനും പതിനെട്ടിനുമിടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ഇന്ന് ആരംഭിച്ചു. ഭാരത് ബയോടെക്കിന്റെ കോവാക്സിനാണ് കുട്ടികൾക്ക് നൽകുന്നത്. 28 ദിവസത്തിനു ശേഷം രണ്ടാം ഡോസും നൽകും.

Leave a Reply

Your email address will not be published. Required fields are marked *