ഐഎസിൽ ചേർന്ന് നാടു വിട്ടു പോയ മലയാളി ആയിഷയെന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന് ആവശ്യത്തിൽ തീരുമാനമറിയിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി .സോണിയ സെബാസ്റ്റ്യന്റെ പിതാവ് സെബാസ്റ്റ്യൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നിർദ്ദേശം. എട്ടാഴ്ചക്കുള്ളിൽ തീരുമാനമറിയിക്കാനാണ് സുപ്രീം കോടതി അറിയിച്ചത്. സോണിയ നിലവിൽ അഫ്​ഗാൻ ജയിലിലുണ്ടെന്നും തന്റെ മകൾ ഐഎസിൽ ചേർന്നതിൽ പശ്ചാത്തപിക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.ജസ്റ്റിസ് എൽ.നാഗേശ്വര റാവുവും ജസ്റ്റിസ് ബി.ആർ.ഗവായ്‌യുടെയും അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.2021 ജൂലൈയിൽ ഫയൽ ചെയ്ത ഹർജിയിലാണ് കോടതി നിർദേശം

നാട്ടിലേക്ക് തിരിച്ചു വരണമെന്ന് മകൾക്ക് ആ​ഗ്രഹമുണ്ട്. എന്നാൽ ഇതിന് കേന്ദ്ര സർക്കാർ തയ്യാറാവുന്നില്ലെന്നും ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.കാസര്‍കോട് തൃക്കരിപ്പൂർ സ്വദേശിയായ റാഷിദും ഭാര്യ ആയിഷയും 2016 മേയിലാണ് ഐഎസിൽ ചേരാൻ വീടു വിട്ടിറങ്ങിയത്. രണ്ടര വയസ്സുള്ള മകളും ഇവർക്കൊപ്പമുണ്ടായിരുന്നു. 2019 ജൂണിൽ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ റാഷിദ് കൊല്ലപ്പെട്ടു. തുടർന്ന് ആയിഷ പൊലീസിൽ കീഴടങ്ങുകയും തടങ്കലിലാക്കപ്പെടുകയും ചെയ്തു. നാട്ടിലെത്തി വിചാരണ നേരിടാനും മകൾ ആ​ഗ്രഹിക്കുന്നതായി വിജെ സെബാസ്റ്റ്യൻ സേവ്യർ നൽകിയ ഹർജിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *