ദില്ലി:ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി.കശ്മീരിഗേറ്റിന് സമീപമുള്ള ഹനുമാൻ ക്ഷേത്രത്തിന് മുൻപിൽ നിന്ന് രാവിലെ പത്ത് മണിക്കാണ് യാത്ര തുടങ്ങിയത്. പന്ത്രണ്ട് മണിയോടെ ഉത്തർപ്രദേശ് അതിർത്തിയായ ഗാസിയാബാദിലെ ഗോകുൽപുരിയിൽ വച്ച് പതാക കൈമാറും. യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലൂടെ യാത്ര കശ്മീരിലവസാനിക്കും.രണ്ടാം ഘട്ടത്തിൽ പ്രതിപക്ഷ സഖ്യനീക്കം ലക്ഷ്യമിട്ടാണ് കോൺഗ്രസ് നീങ്ങുന്നത്.പ്രതിപക്ഷ സഖ്യം വൈകാതെ യാഥാർത്ഥ്യമാകുമെന്ന് യാത്രക്കൊപ്പമുള്ള യോഗേന്ദ്ര യാദവ് പറഞ്ഞു .ഭാരത് ജോഡോ യാത്രയിലൂടെ പ്രതിപക്ഷ മനസുകളിൽ ഐക്യം രൂപപ്പെട്ടു കഴിഞ്ഞു.സീറ്റ് ചർച്ചകളടക്കമുള്ള കാര്യങ്ങൾ വിദൂര വിഷയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ഭാരത് ജോഡോ യാത്രയിൽ സുരക്ഷ കൂട്ടി .ദില്ലി പോലീസിനൊപ്പം കേന്ദ്ര സേനയുടെ വിന്യാസവും കൂട്ടിയിട്ടുണ്ട്.രാഹുൽ ഗാന്ധിയുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബി.വി ശ്രീനിവാസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *