മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. അർജുൻ അശോകൻ മമ്മൂട്ടി എന്നിവരുടെ പോസ്റ്ററുകള്‍ക്ക് ശേഷം സിദ്ധാര്‍ത്ഥ ഭരതന്‍റെ പോസ്റ്ററാണ് അണിയറക്കാര്‍ പുറത്തുവിട്ടത്. കൈയ്യില്‍ ഓലചൂട്ടുമായി ദേഹത്ത് മുഴുവന്‍ രക്തവുമായി ആരെയോ തിരയുന്ന രീതിയിലാണ് പോസ്റ്റര്‍. മമ്മൂട്ടി ഷെയര്‍ ചെയ്ത പോസ്റ്റര്‍ ഇതിനകം വൈറലായി കഴിഞ്ഞു. കഴിഞ്ഞ ദിവസം അര്‍ജുന്‍ അശോകന്‍റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരുന്നു. പേടിച്ചരണ്ട് എന്തോ നോക്കി നിൽക്കുന്ന അർജുനെ പോസ്റ്ററിൽ കാണാം. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളുടെ ബ്ലൈക് ആൻഡ് വൈറ്റ് കോംമ്പോയാണ് ഇതുവരെ ഇറങ്ങിയ എല്ലാ പോസ്റ്ററിലും ഉള്ളത്. അർജുന്റെ കരിയറിലെ ശക്തമായൊരു വേഷമാകും ഇതെന്നാണ് വിലയിരുത്തലുകൾ. ആസിഫ് അലി ചെയ്യാനിരുന്ന വേഷമാണ് ഇത്. എന്നാൽ പ്രതീക്ഷിച്ചതിനെക്കാൾ നേരത്തെ ഭ്രമയുഗം ഷൂട്ടിംഗ് ആരംഭിച്ചതിനാൽ താരത്തിന് ഇത് ഒഴിവാക്കേണ്ടി വരികയായിരുന്നു. ഇക്കാര്യം മുൻപ് ആസിഫ് തന്ന തുറന്നു പറഞ്ഞതുമാണ്. മലയാള സിനിമയിലെ എണ്ണംപറഞ്ഞ സിനിമകളിൽ ഒന്നായിരിക്കും ഭ്രമയുഗം എന്നും മമ്മൂട്ടി ഈ ചിത്രം ചെയ്യുമെന്ന് താൻ കരുതിയിരുന്നില്ലെന്നും ആസിഫ് അന്ന് പറഞ്ഞിരുന്നു. രാഹുൽ സദാശിവൻ ആണ് ഭ്രമയുഗത്തിന്റെ രചനയും സംവിധാനവും. അർജുൻ അശോകന് പുറമെ സിദ്ധാർത്ഥ് ഭരതനും മുഖ്യ വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഭാഷകളിലും മമ്മൂട്ടി ചിത്രം പ്രദർശനത്തിന് എത്തും. മമ്മൂട്ടിയുടെ കരിയറിലെ ഏറെ വ്യത്യസ്തമായൊരു വേഷം ആകും ഭ്രമയുഗത്തിലേതെന്നാണ് അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാകുന്നത്. അതേസമയം, കാതൽ ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
