മദ്യശാലകൾക്ക് മുൻപിൽ പശുക്കളെ കെട്ടി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നോതാവുമായ ഉമാ ഭാരതി.ക്ഷേത്രങ്ങള്‍ക്കും കൊട്ടാരങ്ങള്‍ക്കും പേരുകേട്ട മധ്യപ്രദേശിലെ നിവാര ജില്ലയിലെ ഓര്‍ക്കയിലുള്ള വിദേശ മദ്യശാലക്ക് മുമ്പിലാണ് അലഞ്ഞുതിരിഞ്ഞ് നടന്ന പഴുക്കളെ കെട്ടിയിട്ടുകൊണ്ട് ഉമാ ഭാരതി സംസ്ഥാന സര്‍ക്കാര്‍ മദ്യ നയങ്ങള്‍ക്കെതിരെ വ്യത്യസ്ത പ്രതിഷേധം നടത്തിയത്.
കഴിഞ്ഞ വർഷം മദ്യവിൽപന ശാലകൾക്ക് നേരെ ഇവർ ചാണകമെറിഞ്ഞിരുന്നു. സംസ്ഥാനത്ത് മദ്യം നിരോധിക്കണമെന്നാണ് മുൻമുഖ്യമന്ത്രിയുടെ ആവശ്യം. മദ്യപാനം സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം വർധിപ്പിക്കുന്നതായും ഉമാഭാരതി പറഞ്ഞു. ഉമാഭാരതിയുടെ സമ്മർദ്ദത്തെ തുടർന്ന് സർക്കാർ മദ്യനയം പ്രഖ്യാപിക്കുന്നത് നീട്ടിവെച്ചിരിക്കുകയാണ്. മദ്യനയത്തിൽ മദ്യഷാപ്പുകൾക്കെതിരെ നടപടിയില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നാണ് ഉമാഭാരതിയുടെ മുന്നറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *