ദില്ലിയിലും സമീപ സംസ്ഥാനങ്ങളിലും തിങ്കളാഴ്ച വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ദില്ലി, രാജസ്ഥാൻ. ചണ്ഡിഗഡ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ ഫെബ്രുവരി 3നും 4നും ഉത്തർ പ്രദേശിൽ ഫെബ്രുവരി 4നും 5നും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. ഉത്തർ പ്രദേശിലും രാജസ്ഥാനിലും പഞ്ചാബിലും ചണ്ഡിഗഡിലും ഹരിയാനയിലും ആലിപ്പഴ വർഷത്തോടെയാകും മഴ ലഭിക്കുകയെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കിയിട്ടുള്ളത്.വെള്ളിയാഴ്ച കനത്ത മൂടൽ മഞ്ഞാണ് ദില്ലിയില്‍ അനുഭവപ്പെട്ടത്. ദില്ലി വിമാനത്താവളത്തിൽ വെള്ളിയാഴ്ച വിസിബിലിറ്റി 0 ആയിരുന്നു. ഇത് ഇവിടെ നിന്നുള്ള സർവ്വീസുകളെ സാരമായി ബാധിച്ചിരുന്നു. ട്രെയിൻ സർവ്വീസുകളേയും മൂടൽ മഞ്ഞ് ബാധിച്ചിരുന്നു. രാജ്യ തലസ്ഥാനത്തെ വെള്ളിയാഴ്ച താപനില 7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. കൂടിയ താപനില 18.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. വടക്ക് പടിഞ്ഞാറൻ മേഖലയിലെ സംസ്ഥാനങ്ങളായി ഹിമാചൽ പ്രദേശിൽ അടക്കം മഞ്ഞ് വീഴ്ചയും മഴയും തുടരുകയാണ്.ഷിംലയിൽ വാഹന ഗതാഗതം വരെ തടസപ്പെടുന്ന രീതിയിലാണ് മഞ്ഞ് വീഴ്ചയുണ്ടായത്. ദേശീയപാതകൾ അടക്കം 720 റോഡുകളിലൂടെയുമുള്ള ഗതാഗതം മഞ്ഞ് വീഴ്ചയിൽ തടസപ്പെട്ടു. ചംപയിൽ 163 റോഡുകളും ലാഹോളിൽ 139 റോഡുകളും കുളുവിൽ 67 റോഡുകളും മണ്ടിയിഷ 54 റോഡുകളും കിന്നൌറിൽ 46 റോഡുകളിലുമാണ് മഞ്ഞ് വീഴ്ചയിൽ ഗതാഗതം തടസപ്പെട്ടത്.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
