ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് സംഘം. ബിജെപി നേതാക്കള്‍ 25 കോടി കോഴ നല്‍കി എഎപി നേതാക്കളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണത്തിലാണ് അന്വേഷണം. ആരോപണത്തില്‍ നോട്ടീസ് നല്‍കാന്‍ ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം കെജ്രിവാളിന്റെ വീട്ടിലെത്തി. എഎപി എംഎല്‍എമാരെ ബിജെപി പ്രലോഭിപ്പിച്ചെന്ന കെജ്രിവാളിന്റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം പൊലീസ് കമ്മീഷണറെ കണ്ടതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.

ആരോപണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം വേണമെന്ന് ബിജെപി പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. കെജ്രിവാള്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തി പാര്‍ട്ടി വിടാന്‍ ഏഴ് എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി ഡല്‍ഹി മന്ത്രി അതിഷി കഴിഞ്ഞയാഴ്ചയാണ് ആരോപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *