കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി.ജെയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഡോ. റോയ് വലിയസമ്മർദ്ദത്തിലൂടെയാണ് കടന്നുപോയതെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നു. റോയിയുടെ ചേമ്പറിൽ നിന്ന് കണ്ടെടുത്ത ഡയറിയിൽ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കമ്പനിയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായ കുറിപ്പുകൾ ഉള്ളതായാണ് വിവരം. ആത്മഹത്യാക്കുറിപ്പിന്റെ സ്വഭാവമുള്ള ഈ കുറിപ്പുകൾ കേസന്വേഷണത്തിൽ നിർണ്ണായകമാകും.

കൂടാതെ, പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധനാ ഫലം കൂടി ലഭിക്കുന്നതോടെ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംഭവദിവസത്തെ സമയക്രമത്തെക്കുറിച്ച് ജീവനക്കാരും മാനേജിംഗ് ഡയറക്ടറും നൽകിയ മൊഴികളിലെ വൈരുദ്ധ്യം നീക്കാൻ ക്രൈം സീൻ റീക്രിയേഷൻ അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കും. റോയ് സി.ജെ. എത്ര മണിക്ക് ഓഫീസിൽ എത്തി എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ട്. അന്ന് ഓഫീസിലുണ്ടായിരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പ് ഇതിനോടകം പൂർത്തിയായിട്ടുണ്ട്. സാമ്പത്തിക ബാധ്യതകളാണോ അതോ മറ്റാരെങ്കിലും സമ്മർദ്ദം ചെലുത്തിയിട്ടുണ്ടോ എന്ന കാര്യമാണ് പ്രത്യേക സംഘം പ്രധാനമായും പരിശോധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *