
കടയ്ക്കൽ ക്ഷേത്രോത്സവത്തിലെ വിപ്ലവ ഗാനാലപനത്തിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സ്റ്റേജിന് മുന്നിൽ കുപ്പിയും മറ്റും പൊക്കിപ്പിടിച്ച് യുവാക്കൾ നൃത്തം ചെയ്തു, ഇവരെ വിശ്വാസികൾ എന്ന് വിളിക്കാനാകുമോ എന്ന് ഹൈക്കോടതി ചോദിച്ചു.പ്രസിഡൻ്റാകാൻ 19 കേസുള്ളയാളുടെ അപേക്ഷ ബോർഡ് എങ്ങനെ പരിഗണിച്ചു.ഗാനമേളക്കും സ്റ്റേജ് ലൈറ്റ് സംവിധാനങ്ങൾക്കും വേണ്ടി എത്ര തുകയാണ് ചെലവഴിച്ചത്. എങ്ങനെയാണ് തുക പിരിച്ചതെന്നടക്കമുള്ള കാര്യങ്ങൾ അറിയിക്കണമെന്നും കോടതി ക്ഷേത്ര ഉപദേശക സമിതിക്ക് നിർദേശം നൽകി. അമ്പല പറമ്പിൽ വിപ്ലവഗാനം പാടിയത് ലാഘവത്തോടെ കാണാനാകില്ല. പൊലീസ് കേസെടുക്കേണ്ടതായിരുന്നുവെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.