
മലപ്പുറത്ത് ബോഡി ബിൽഡിംഗ് ചാംപ്യൻ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കൊണ്ടോട്ടി കോട്ടപ്പുറം അന്തിയൂർകുന്ന് വെള്ളാരത്തൊടി മുഹമ്മദ് കുട്ടിയുടെ മകൻ യാസിർ അറഫാത്ത് (35) ആണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. യാസിർ ജില്ലാ – സംസ്ഥാന തലങ്ങളിലെ വിവിധ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പുകളിലെ വിജയിയാണ്.
